ഇരിങ്ങാലക്കുട: മേഖലയിൽ ശക്തമായ മദ്യ-മയക്കുമരുന്ന് മാഫിയകളുടെ ഉറവിടങ്ങൾ കണ്ടെ ത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നു മുകുന്ദപുരം താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം കഞ്ചാവു മാഫിയയുടെ നേതൃത്വത്തിൽ എക്സൈസ് ഓഫീസ് ആക്രമിച്ചതും പൊറത്തിശേരിയിൽ വീടുകയറി അക്രമിച്ച് കുടുംബാംഗങ്ങളെ പരിക്കേൽപ്പിച്ചതടക്കമുള്ള സംഭവങ്ങളും ഗൗരവത്തോടെ കാണണമെന്നു എക്സൈസ് ഓഫീസുമായി നടന്ന ചർച്ചയിൽ കോണ്ഗ്രസ് പ്രതിനിധി ആന്റോ പെരുന്പിള്ളി പറഞ്ഞു. താലൂക്ക്തല ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും യോഗത്തിൽ ആക്ഷേപമുയർന്നു. വിവരങ്ങൾ അറിയുന്ന മുറയ്ക്ക് കഞ്ചാവുകേസുകളിൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പലപ്പോഴും പ്രതികൾ സ്കൂൾ, കോളജ് വിദ്യാർഥികളാണെന്നും വീട്ടുകാർ ജാഗ്രത പാലിക്കണമെന്നും പല കേസുകളിലും നാട്ടുകാരുടെ സഹകരണം കുറവാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ പിടികൂടാൻ പോലീസ്, എക്സൈസ്, മോട്ടോർ വാഹനവകുപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
കാട്ടൂർ, കാറളം, തൃപ്രയാർ ഭാഗത്തുനിന്നും വരുന്ന ബസുകൾ ഠാണാവിൽ പോകാതെ ട്രിപ്പുകൾ അവസാനിപ്പിക്കുകയാണെന്നും ഇതു താലൂക്കാശുപത്രിയിൽ എത്തിച്ചേരേണ്ട രോഗികൾ ഉൾപ്പടെയുള്ളവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെ ന്നും ആരോപണമുയർന്നു. പോട്ട-മൂന്നുപീടിക റോഡിന്റെ പുനർനിർമാണത്തിന് ഫണ്ട ് അനുവദിച്ചിട്ടുണ്ടെ ന്നും ഫണ്ട ിന്റെ ലഭ്യത അനുസരിച്ച് പ്രളയത്തിൽ തകർന്ന തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ കരുവന്നൂർ ഭാഗത്തു അറ്റകുറ്റപണികൾ നടത്തിവരികയാണെന്നും പിഡബ്ല്യുഡി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
പുത്തൻചിറ പാടശേഖരത്തിൽ പുഞ്ചകൃഷിക്ക് വെള്ളം പന്പു ചെയ്യുന്നതിനു സബ്സിഡി ഏർപ്പെടുത്തണമെന്ന് കൃഷി വകുപ്പിനോടു യോഗം നിർദേശിച്ചു. പ്രളയ ദുരിതബാധിതരിൽ അർഹതയുള്ളവർക്ക് ഉപജീവന കിറ്റ് മാവേലി സ്റ്റോർ വഴി ഉടൻ വിതരണം ചെയ്യണമെന്നും പ്രളയത്തിൽ വീടിനകത്ത് വെള്ളം കയറിയവർക്ക് സർക്കാർ നൽകുന്ന ധനസഹായം നൽകുവാൻ ബാക്കിയുണ്ടെ ങ്കിൽ തടസങ്ങൾ നീക്കി ഉടൻ നൽകണമെന്നും പൂർണമായും വീട് നശിച്ചവർക്ക് ധനസഹായവും സ്ഥലമില്ലാത്തവർക്ക് സ്ഥലം കണ്ടെ ത്തി വീട് നിർമിച്ച് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
പട്ടികജാതി വിഭാഗക്കാർക്കുള്ള പ്രളയദുരിതാശ്വാസ തുക ഉടൻ വിതരണം ചെയ്യണമെന്ന് പട്ടികജാതി വികസനവകുപ്പിനോടും യോഗം ആവശ്യപ്പെട്ടു. പ്രഫ. കെ.യു. അരുണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സണ് നിമ്യ ഷിജു, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എ. നദീർ, ഇന്ദിര തിലകൻ, സി.എസ്. സുധൻ, തഹസിൽദാർ ഐ.ജെ. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം: താലൂക്ക് വികസനസമിതി
12:34 AM Nov 06, 2018 | Deepika.com