പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ചു​ന​ൽ​കി

12:34 AM Nov 06, 2018 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ വ​യ​നാ​ട് കു​റു​വ പ്ര​ദേ​ശ​ത്ത് ത്രി​ദി​ന ’ട്രൈ​ബ​ൽ എ​ക്സ്പോ​ഷു​വ​ർ’ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ കു​റു​വ ആ​ദി​വാ​സി കോ​ള​നി​ക​ളാ​യ പ​ക്കം, നീ​ർ​വാ​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും അ​വി​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കു​ക​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തെ​കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ക്രൈ​സ്റ്റ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക​രി​ൽ​നി​ന്നും ശേ​ഖ​രി​ച്ച മൂ​വാ​യി​ര​ത്തോ​ളം പു​സ്ത​ക​ങ്ങ​ൾ പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ട ി ലൈ​ബ്ര​റി ആ​രം​ഭി​ക്കു​ന്ന​തി​നാ​യി സം​ഭാ​വ​ന ചെ​യ്തു.
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ഫ. അ​രു​ണ്‍ ബാ​ല​കൃ​ഷ്ണ​ൻ, പ്ര​ഫ. ശാ​ന്തി​മോ​ൾ, എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രാ​യ ര​ജ​ഷ ജോ​സ്, അ​ർ​ജു​ൻ ബാ​ബു, ന​ന്ദി​ത, ടി.​എം. അ​ർ​ജു​ൻ എ​ന്നി​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി. ആ​ദി​വാ​സി സം​സ്കാ​ര​വും ആ​ചാ​ര​ങ്ങ​ളും അ​ടു​ത്ത​റി​യാ​ൻ സാ​ധി​ച്ച ഈ ​ക്യാ​ന്പി​ൽ 50 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.