സ​ൽ​ക​ല ക​ലാ​നി​ല​യം നാ​ട​കോ​​ത്സവ​ത്തി​നു തി​ര​ശീ​ല ഉ​യ​ർ​ന്നു

12:30 AM Nov 06, 2018 | Deepika.com
തൃ​ശൂ​ർ: പ്ര​ള​യ​ത്തി​ന്‍റെ ദു​രി​ത​ക്കെ​ടു​തി​യി​ൽ ഇ​ല്ലാ​താ​യ​തു ജീ​വ​നും സ്വ​ത്തും മാ​ത്ര​മ​ല്ല, ക​ലാ​കാ​ര​ന്‍റെ ജീ​വി​തം കൂ​ടി​യാ​ണെ​ന്നു കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. ക​ലാ​നി​ല​യം കൃ​ഷ്ണ​ൻ​നാ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ കാ​രു​ണ്യ സം​രം​ഭ​മാ​യ സ​ൽ​ക​ല ക​ലാ​നി​ല​യം പ്ര​ഫ​ഷ​ണ​ൽ തിയേ​റ്റ​ർ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ലാ​നി​ല​യം അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, ഫാ. ​റോ​ബി ക​ണ്ണ​ഞ്ചി​റ സി​എം​ഐ, നി​ല​ന്പൂ​ർ ആ​യി​ഷ, വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ, പി.​ജെ. ചെ​റി​യാ​ൻ ജൂ​ണിയ​ർ, ടി.​എം. എ​ബ്ര​ഹാം, ബി​ന്നി ഇ​മ്മ​ട്ടി, ക​ല്യാ​ണി കാ​വാ​ലം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സ​ൽ​ക​ല ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​റാ​യ പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്ത് ജോ​ണ്‍​ പോ​ൾ കാ​ര്യ​പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു.
ആ​ർ​ട്ടി​സ്റ്റ് പി.​ജെ. ചെ​റി​യാ​നു ടി.​എം. എ​ബ്ര​ഹാം ഗു​രു​പ്ര​ണാ​മം അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ക​ലാ​നി​ല​യം നാ​ട​ക​വേ​ദി​യി​ലെ മു​ൻ അ​ഭി​നേ​താ​വാ​യ അ​ന്ത​രി​ച്ച ക​ലാ​കാ​ര​ൻ വാ​ഴ​ക്കു​ളം ജോ​ർ​ജി​ന്‍റെ കു​ടും​ബ​സ​ഹാ​യ​നി​ധി​യി​ലേ​ക്കു​ള്ള ഫെ​സ്റ്റി​വ​ൽ ബു​ക്കി​ന്‍റെ പ്ര​കാ​ശ​നം ഫാ.​ റോ​ബി ക​ണ്ണ​ഞ്ചി​റ സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ​ക്കു ന​ല്കി നി​ർ​വ​ഹി​ച്ചു.
പി.​ജെ. ചെ​റി​യാ​ൻ ജൂ​ണി​യ​റി​നു ഗു​രു​പ്ര​ണാ​മ പു​ര​സ്കാ​ര​വും, നി​ല​ന്പൂ​ർ ആ​യി​ഷയ്​ക്കു നാ​ട​ക​ശ്രീ പു​ര​സ്കാ​ര​വും കാ​വാ​ലം നാ​രാ​യ​ണ​പ​ണി​ക്ക​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ പൗ​ത്രി ക​ല്യാ​ണി കാ​വാ​ല​ത്തി​നു ക​ലാ​നി​ല​യം നാ​ട​ക കു​ടും​ബ​പു​ര​സ്കാ​ര​വും മ​ന്ത്രി സ​മ്മാ​നി​ച്ചു.
ഇ​ന്നു കോ​ഴി​ക്കോ​ട് നാ​ട​ക​നി​ല​യ​ത്തി​ന്‍റെ മാ​ർ​ജ്ജാ​ര​ൻ നാ​ട​കം വൈ​കീ​ട്ട് ആ​റി​ന് ആ​രം​ഭി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യം.