തൃശൂർ: താളം കൾച്ചറൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ 13 വരെ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂൾ ഓഡിറ്റോറിയത്തിൽ സൂര്യ നൃത്ത സംഗീതോത്സവം നടത്തും.
നാളെ വൈകീട്ട് 6.15നു ഹരിശ്രീ സ്കൂളിലെ വിദ്യാർഥിനികൾ അവതരിപ്പിക്കുന്ന ലഘുനൃത്താവിഷ്കാരത്തോടെ പരിപാടികൾക്കു തുടക്കമാകുമെന്നു താളം കൾച്ചറൽ ട്രസ്റ്റ് വൈസ് ചെയർമാൻ ഡോ. ഗോപിനാഥ് പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിലെ കിരണ്‍ കൃഷ്ണകുമാറിന്റെ കേരള നടനവും അരങ്ങേറും. തുടർന്ന് യുവനർത്തകി റെഡ്ഡി ലക്ഷ്മിയുടെ കുച്ചിപ്പുഡി.
എട്ടിനു ലാവണ്യ അനന്തിന്റെയും ഒന്പതിനു ശ്വേതാ പ്രചണ്ഡേയുടെയും ഭരതനാട്യം. പത്തിനു വിവിധ പരിപാടികൾ. 11നു മോഹിനിയാട്ടം, 12ന് ഒഡീസി ഗ്രൂപ്പിന്റെ കലാപരിപാടി, 13നു ദക്ഷിണ വൈദ്യനാഥന്റെ ഭരതനാട്യം. എല്ലാ ദിവസവും വൈകീട്ട് 6.30നാണ് നൃത്തോത്സവം ആരംഭിക്കുക.
പത്രസമ്മേളനത്തിൽ എം.സുരേഷ്കുമാർ, കെ.എൻ.സോമകുമാർ, എസ്.പി.ശ്രീലേഖ, ആർ. സജീവ് എന്നിവരും പങ്കെടുത്തു.
നൃത്തോത്സവം നാളെ മുതൽ
12:30 AM Nov 06, 2018 | Deepika.com