തൃശൂർ: എംഫാം, ബിഫാം സെമസ്റ്റർ വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷ നടത്തണമെന്ന ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചു സമരത്തിലേക്കു നീങ്ങുകയാണെന്നു ഫാർമസി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
2017ൽ ആരംഭിച്ച ബിഫാം, എംഫാം സെമസ്റ്റർ വിദ്യാർഥികൾക്കു സപ്ലിമെന്ററി പരീക്ഷ നിലവിൽ കൊണ്ടുവരിക, സോണൽ വാല്വേഷൻ നിലവിൽ കൊണ്ടുവരിക, നിലവിലുള്ള ഫീസ് വർധന വെട്ടിക്കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുണിവേഴ്സിറ്റിക്കു മുന്പിൽ നാളെ സൂചനാസമരം നടത്തും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തുടർന്നുള്ള സമരപരിപാടികളെക്കുറിച്ച് എട്ടിനു നടക്കുന്ന ഗവേണിംഗ് കൗണ്‍സിൽ മീറ്റിംഗിനുശേഷം ഭാവിപരിപാടികൾ തീരുമാനിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ പി.ആഷിക്, വി.മുഹമ്മദ് നിയാസ്, ജുനൈദ് അബ്ദുൾ മജീദ്, പി.ഒ. മുഹമ്മദ് എന്നിവർ പങ്കെടുത്തു.
ഫാർമസി വിദ്യാർഥികൾ സമരത്തിലേക്ക്
12:30 AM Nov 06, 2018 | Deepika.com