തൃശൂർ: ഹിസ്റ്റോറിക്കൽ റിസർച്ച് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽനിന്നു തമിഴ്നാട്ടിലെ ചിതറാൾ ജൈനക്ഷേത്രത്തിലേക്കു രണ്ടുദിവസത്തെ പൈതൃക കാഴ്ചകളുടെ യാത്ര സംഘടിപ്പിക്കുന്നു.
ഡിസംബർ എട്ട്, ഒന്പത് തീയതികളിലാണ് യാത്ര. രാവിലെ ആറിനു പുറപ്പെടും. കായംകുളം ശ്രീകൃഷ്ണപുരം പാലസ്, കൊല്ലം അഞ്ചുതെങ്ങ് ഫോർട്ട്, നെടുമങ്ങാട് കോയിക്കൽ കൊട്ടാരം, നാണയ മ്യൂസിയം, തക്കല ശ്രീപദ്മനാഭപുരം പാലസ്, കേന്ദ്ര പുരാവസ്തു വകുപ്പിനു കീഴിലുള്ള ചിതറാൾ ജൈനക്ഷേത്രം, തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രം, വട്ടക്കോട്ടൈ, ഡിലിനോയ് സ്മാരകം, കോവളം, ശുചീന്ദ്രം, അനന്തപുര കാഴ്ചകൾ എന്നിവയക്കുശേഷം പത്താം തീയതി രാവിലെ 5.30 നു തൃശൂരിൽ തിരിച്ചെത്തും. ചർച്ചകളും ക്ലാസുകളും ഉണ്ടാകുമെന്നു ജനറൽ സെക്രട്ടറി ജോസഫ് ജോണ് കീത്ര അറിയിച്ചു. രജിസ്ട്രേഷനു ഫോണ്- 9446230367.
ചിതറാൾ ജൈനക്ഷേത്രത്തിലേക്കു പൈതൃക കാഴ്ചാ യാത്ര
12:30 AM Nov 06, 2018 | Deepika.com