പെരിങ്ങോട്ടുകര: പെരിങ്ങോട്ടുകരയിൽ ബൈക്കിലെത്തിയ സംഘം
വയോധികയുടെ മാല കവർന്നു.
ചാഴൂർ വേലുമാൻപടിയിൽ കാഞ്ഞൂർ വീട്ടിൽ ജാനകി (76) യുടെ നാലു പവന്റെ മാലയും മുക്കാൽ പവൻ തൂക്കംവരുന്ന രണ്ടു ലോറ്റക്കുകളുമാണു നഷ്ട പ്പെട്ടത്.
അവണേങ്കാട്ട് ക്ഷേത്ര പരിസരത്തുള്ള മകന്റെ വീട്ടിലേക്കു പോകുന്പോഴാണ് ജാനകിയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് മാല പൊട്ടിച്ച് കടന്നു കളഞ്ഞത്.
കുറച്ചു ദിവസങ്ങൾക്കുമുന്പും ബൈക്കിലെത്തിയ സംഘം പെരിങ്ങോട്ടുകരയിൽ യുവതിയുടെ മാല പൊട്ടിച്ചിരുന്നു. അന്തിക്കാട് പോലീസ് കേസെടുത്തു.
വയോധികയുടെ നാലുപവന്റെ മാലയും ഒന്നര പവൻ ലോക്കറ്റും കവർന്നു
12:27 AM Nov 06, 2018 | Deepika.com