പുതുക്കാട്: നോർത്ത് നന്തിപുലം സെന്റ് മേരീസ് ദേവാലയത്തിലെ മതബോധന ദിനാഘോഷങ്ങൾ അതിരൂപത മതബോധന ഡയറക്ടർ ഫാ. റാഫേൽ ആക്കാമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ലിജോ ചാലിശേരി അധ്യക്ഷനായി.
ഫാ. ഡെന്നിസ് മറോക്കി, മദർ സുപ്പീരിയർ സിസ്റ്റർ ഗ്രേസി, മതബോധന പ്രധാനാധ്യാപകൻ അന്തോണി പൂങ്കാവനം, പിടിഎ പ്രസിഡന്റ് ജെയ്സണ് കാട്ട്ലപീടിക, കൈക്കാരൻ ഡേവിസ് കാരൂക്കാരൻ, അധ്യാപകരായ ഷൈനി പീയൂസ്, ബിന്ദു ജെയ്സൻ, ആന്റണി നെടുന്പക്കാരൻ എന്നിവർ പ്രസംഗിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
മതബോധന ദിനം ആചരിച്ചു
12:27 AM Nov 06, 2018 | Deepika.com