ഐ​ക്യ​രാ​ഷ്ട്രസ​ഭ​യു​ടെ ചെ​റു​പ​തി​പ്പ്: ദേ​വ​മാ​ത​യി​ൽ ദേ​വ് മ​ണ്‍ സം​ഗ​മം

12:27 AM Nov 06, 2018 | Deepika.com
തൃ​ശൂ​ർ: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ചെ​റു​മാ​തൃ​ക സ​മ്മേ​ളി​ക്കാ​നൊ​രു​ങ്ങി ദേ​വ​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ. ഒ​ന്പ​ത്, 10, 11 തി​യ്യ​തി​ക​ളി​ലാ​ണ് സ്കൂ​ളി​ൽ ദേ​വ് മ​ണ്‍ -2018 സം​ഗ​മം ന​ട​ത്തു​ന്ന​ത്.
ഓ​രോ വി​ദ്യാ​ർ​ഥി​യും ഓ​രോ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് സം​ഗ​മ​ത്തി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തു​ക. പ്ര​സം​ഗ​ക​ല​യി​ലും കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​റി​വു വ​ള​ർ​ത്തു​ക​യാ​ണ് ദേ​വ് മ​ണി​ന്‍റെ ല​ക്ഷ്യം.
ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ല​ക്ഷ്യം, ദൗ​ത്യം, പ്ര​വ​ർ​ത്ത​നം എ​ന്നി​വ മ​ന​സി​ലാ​ക്കു​ന്ന​തി​ന് മൂ​ന്നു ദി​വ​സ​ത്തെ പ​രി​ശീ​ല​നം വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കും.
ഒ​ന്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 4.30ന് ​സ​ബ് ക​ള​ക്ട​ർ രേ​ണു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ദേ​വ​മാ​ത പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​വാ​ൾ​ട്ട​ർ തേ​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​നാ​കും. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷാ​ജു എ​ട​മ​ന സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ന്േ‍​റാ ന​ങ്ങി​ണി സി​എം​ഐ, പി​ഡ​ബ്ല്യു​ഡി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ടി. ഷാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.