താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ച് കോ​ണ്‍​ഗ്ര​സ്

12:25 AM Nov 06, 2018 | Deepika.com
അ​രി​ന്പൂ​ർ: തൃ​ശൂ​ർ താ​ലൂ​ക്കി​ൽ ആ​ദ്യ​മാ​യി ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ര​ണ്ട് ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ ദാ​നം അ​രി​ന്പൂ​ർ സെ​ന്‍റ​റി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക്മു​ര​ളി പെ​രു​ന്നെ​ല്ലി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പൊ​ന്മാ​ണി വീ​ട്ടി​ൽ ജോ​ളി ജോ​സ​ഫ്, മാ​ജ​ൻ വീ​ട്ടി​ൽ ത​ങ്ക​മ്മ ജോ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് പൂ​ർ​ണ​മാ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. സ​ർ​ക്കാ​ർ ന​ല്കി​യ 3,60,000 രൂ​പ ഉ​യോ​ഗി​ച്ചാ​ണ് 450 സ്ക്വ​യ​ർ ഫീ​റ്റി​ൽ ഇ​രു​വ​രും വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്.
പ​ഞ്ചാ​യ​ത്തി​ൽ 45 കു​ടും​ബ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ൽ അ​ർ​ഹ​ത നേ​ടി​യ​ത്. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യും താ​ക്കോ​ൽ​ദാ​ന​ച്ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ചു. അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും വീ​ട് ന​ൽ​കാ​തെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​ർ​ഹ​ത​യു​ള്ള പാ​വ​പ്പെ​ട്ട​വ​രെ ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.
താ​ക്കോ​ൽ​ദാ​ന സ​മ്മേ​ള​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ത മോ​ഹ​ൻ ദാ​സ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എ​ൽ. ജോ​സ്, ഷീ​ബ മ​നോ​ഹ​ര​ൻ, എ​ൻ. സ​തീ​ഷ്, സി​ന്ധു സ​ഹ​ദേ​വ​ൻ, ശോ​ഭ ഷാ​ജി, സി.​ജി. മോ​ഹ​ൻ​ദാ​സ്, ഓ​മ​ന അ​ശോ​ക​ൻ, ജ​യ​ശ്രീ ര​വി, ശാ​ര​ദ ഗി​രി​ജ, ടി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ, സി.​പി. പോ​ൾ, കെ. ​പ്ര​സീ​ദ് വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ കെ. ​ആ​ർ. ബാ​ബു​രാ​ജ്, ലാ​സ​ർ പ​ര​യ്ക്കാ​ട്, മാ​ർ​ട്ടി​ൻ ചാ​ലി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ലൈ​ഫ് പ​ദ്ധ​തി ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ലി​ൻ​സ് ഡേ​വി​ഡ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ദ്ധ​തി ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ന് പ്ര​യ​ത്നി​ച്ച വി​ഇ​ഒ പി.​പി. ജ്യോ​തി​യെ അ​നു​മോ​ദി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. സ​തീ​ഷ് സ്വാ​ഗ​ത​വും അ​സി.​സെ​ക്ര​ട്ട​റി എ. ​എ​ൽ. തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.