ഭ​വ​ന ര​ഹി​ത​ർ​ക്കു ധ​ന​സ​ഹാ​യ​വും സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ​വും

12:00 AM Nov 06, 2018 | Deepika.com
മ​ഞ്ചേ​രി: സ​മൂ​ഹ​ത്തി​ലെ നി​ർ​ധ​ന​രും ഭ​വ​ന​ര​ഹി​ത​രു​മാ​യ​വ​ർ​ക്ക് വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്് ഡ​യ​മ​ണ്ട്സ് ധ​ന​സ​ഹാ​യം ന​ൽ​കി. സ്ഥാ​പ​ന​ത്തി​ന്‍റെ ഇ​രു​പ​ത്ത​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് അ​ഞ്ച് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു സ​ഹാ​യ​ധ​നം ന​ൽ​കി​യ​ത്. പാ​വ​പ്പെ​ട്ട നി​ര​വ​ധി രോ​ഗി​ക​ൾ​ക്കു ച​ട​ങ്ങി​ൽ സൗ​ജ​ന്യ​മാ​യി മ​രു​ന്നും വി​ത​ര​ണം ചെ​യ്തു. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കെ.​കെ.​ബി മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ മാ​ഞ്ചേ​രി ഫ​സ്ല, പി.​ജി ഉ​പേ​ന്ദ്ര​ൻ, അ​ഡ്വ. ബീ​ന ജോ​സ​ഫ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്് എം.​പി.​എ ഹ​മീ​ദ് കു​രി​ക്ക​ൾ, ഇ​ൻ​ഫോ ക്ലി​നി​ക് അ​ഡ്മി​ൻ ഡോ. ​ഷിം​ന അ​സീ​സ് പ്ര​സം​ഗി​ച്ചു. അ​ബ്ദു​ൾ ബാ​സി​ത് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് തൗ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.