അ​ഭി​ഭാ​ഷ​ക​യു​ടെ പ​രാ​തി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ കേ​സ്

12:00 AM Nov 06, 2018 | Deepika.com
മ​ഞ്ചേ​രി: അ​ഭി​ഭാ​ഷ​ക​യു​ടെ പ​രാ​തി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ പോ​ലീ​സ്് കേ​സെ​ടു​ത്തു. മ​ഞ്ചേ​രി ബാ​റി​ലെ അ​ഭി​ഭാ​ഷ​ക ശ്രീ​ക​ല​യു​ടെ പ​രാ​തി​യി​ലാ​ണ് ചീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ഡ​ന്‍റ്് കെ.​പി സൈ​ദി​നെ​തി​രെ വാ​ഴ​ക്കാ​ട് പോ​ലീ​സ്് കേ​സെ​ടു​ത്ത​ത്. കഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​ചീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ലീ​ഗ​ൽ എ​യ്ഡ് ക്ലി​നി​ക്കി​ൽ നി​യ​മ സ​ഹാ​യം ന​ൽ​കു​ന്ന​തി​നു എ​ത്തി​യ​താ​യി​രു​ന്നു കേ​ര​ളാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യി​ലെ(​കെ​ൽ​സ) പാ​ന​ൽ അ​ഭി​ഭാ​ഷ​ക​യാ​യ ശ്രീ​ക​ല. നി​യ​മ​സ​ഹാ​യം തേ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രു​മാ​യി സം​വ​ദി​ച്ചു​കൊ​ണ്ടി​രി​ക്കെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​ഭി​ഭാ​ഷ​ക ക​സേ​ര​യി​ൽ നി​ന്നെ​ണീ​റ്റ് ബ​ഹു​മാ​നി​ച്ചി​ല്ലെ​ന്നു ആ​ക്ഷേ​പി​ച്ച് പ്ര​സി​ഡ​ന്‍റ്് അ​സ​ഭ്യം പ​റ​യു​ക​യും അ​പ​മാ​നി​ക്കു​ക​യും ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോാ​റി​റ്റി ത​ന്നെ ഏ​ൽ​പ്പി​ച്ച ദൗ​ത്യം നി​ർ​വ​ഹി​ക്കു​ന്ന​തി​നു ത​ട​സം വ​രു​ത്തി​യെ​ന്നും ആ​രോ​പി​ച്ചാ​ണ് യു​വ അ​ഭി​ഭാ​ഷ​ക പോ​ലീ​സി​നും ഹൈ​ക്കോ​ട​തി ജ​ഡ്ജി​ക്കും ജി​ല്ലാ ബാ​ർ അ​സോ​സി​യേ​ഷ​നും പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തിൽ 294 വ​കു​പ്പ് പ്ര​കാ​രം പൊ​തു​സ്ഥ​ല​ത്തു വ​ച്ചു അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും 506 വ​കു​പ്പ് പ്ര​കാ​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും കേ​സെ​ടു​ത്ത​താ​യി വാ​ഴ​ക്കാ​ട് എ​സ്ഐ പ​റ​ഞ്ഞു.