ഇ​ന്പി​ച്ചി ബാ​വ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി

12:00 AM Nov 06, 2018 | Deepika.com
മ​ല​പ്പു​റം: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് വ​ഴി ന​ട​പ്പാ​ക്കു​ന്ന ഇ​ന്പി​ച്ചി ബാ​വ ഭ​വ​ന നി​ർ​മാ​ണ, പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പ​ത്തി​നു മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ നി​ർ​വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​നു മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, വ​കു​പ്പ് സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ, ജി​ല്ലാ ക​ള​ക്ട​ർ അ​മീ​ത് മീ​ണ, മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച്. ജ​മീ​ല, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 1798 പു​തി​യ വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​വും 1000 വീ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​വു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ധ​വ​ക​ൾ, വി​വാ​ഹ ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ​വ​ർ, ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച​വ​ർ എ​ന്നി​വ​രാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. ജി​ല്ല​യി​ൽ 450 പു​തി​യ വീ​ടു​ക​ളു​ടെ​യും പു​ന​രു​ദ്ധാ​ര​ണം വ​ഴി 200 വീ​ടു​ക​ളു​ടെ​യും പ​ണി പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.