ബൈ​ക്കും സ്കൂ​ൾ ബ​സും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

11:16 PM Nov 05, 2018 | Deepika.com
കൊ​ര​ട്ടി: കൊ​ര​ട്ടി ദേ​ശീ​യ​പാ​ത ജെ​ടി​എ​സ് ജം​ഗ്ഷ​നി​ൽ ബൈ​ക്കും സ്കൂ​ൾ ബ​സും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത യു​വാ​വ് മ​രി​ച്ചു. നെല്ലിക്കുന്ന് ചങ്കൻ വീട്ടിൽ ഹെ​റി​ൻ ജോ​യ് (24) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് സം​ഭ​വം.

കൊ​ര​ട്ടി പോ​ളി​ടെ​ക്നി​ക് പ​രി​സ​ര​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ ഇ​റ​ക്കി ജെ​ടി​എ​സ് ജം​ഗ്ഷ​നി​ലെ​ത്തി​യ സ്കൂ​ൾ​ബ​സ് കൊ​ര​ട്ടി ഭാ​ഗ​ത്തേ​ക്ക് യു​ടേ​ണ്‍ എ​ടു​ക്കു​ന്ന​തി​നി​ടെ അ​ങ്ക​മാ​ലി ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ഹെ​റി​ൻ ഓ​ടി​ച്ച ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രേ. ഇ​ടി​യെ തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് തെ​റി​ച്ച് വീ​ണ ഹെ​റി​നെ ഉ​ട​ൻ ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വാ​ഹ​നാ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യ കൊ​ര​ട്ടി ദേ​ശീ​യ​പാ​ത​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച പൊ​ങ്ങം ഐ​ഒ​സി​എ​ൽ പ​ന്പി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു വീ​ട്ട​മ്മ​യും മ​രി​ച്ചി​രു​ന്നു.