കാഞ്ഞിരപ്പള്ളി: രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ മിഷൻക്വിസ് 2018 ഇന്നു രാവിലെ 9.45ന് കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടക്കും. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള മിഷൻലീഗ് അംഗങ്ങൾ പങ്കെടുക്കുന്ന മത്സരം വികാരി ജനറാൾ ഫാ. ജസ്റ്റിൻ പഴേപറന്പിൽ ഉദ്ഘാടനം ചെയ്യും. ഒന്നു മുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടുന്നവർക്ക് 5555, 4444, 3333 രൂപയും എവറോളിംഗ് ട്രോഫിയും നാലും അഞ്ചും സ്ഥാനക്കാർക്ക് യഥാക്രമം 2222, 1111 രൂപയും സമ്മാനമായി ലഭിക്കും.
പങ്കെടുക്കുന്ന ടീമുകൾ രാവിലെ 9.30ന് എത്തിച്ചേരണം. രൂപത ഡയറക്ടർ റവ.ഡോ. അഗസ്റ്റിൻ പുതുപ്പറന്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സ്കറിയ മറ്റത്തിൽ, രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.
മിഷൻ ക്വിസ് 2018
10:31 PM Nov 05, 2018 | Deepika.com