ബ​ഥ​നി ത​ക്‌​സാ പു​നഃ​പ്ര​സി​ദ്ധി​ക​രി​ച്ചു

10:31 PM Nov 05, 2018 | Deepika.com
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ​യി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ബ​ഥ​നി ത​ക്‌​സാ​യു​ടെ പു​നഃ​പ്ര​സി​ദ്ധീ​ക​ര​ണം ന​ട​ന്നു. 1940 ന​വം​ബ​ർ ര​ണ്ടി​നു പ​രു​മ​ല പ​ള്ളി​യി​ലാ​ണ് ത​ക്സ ആ​ദ്യം പ്ര​സി​ദ്ധി​ക​രി​ച്ച​ത്.
78വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ബ​ഥ​നി ആ​ശ്ര​മ​ത്തി​ന്‍റെ ശ​താ​ബ്‌​ദി​യു​ടെ ഭാ​ഗ​മാ​യി ആ​ശ്ര​മ​ത്തി​ൽ നി​ന്ന് പ്ര​സി​ദ്ധി​ക​രി​ച്ചി​ട്ടു​ള്ള എ​ല്ലാ പു​സ്ത​ക​ങ്ങ​ളും പു​നഃ​പ്ര​സി​ദ്ധി​ക​രി​ക്കു​ന്ന​തി​നൊ​പ്പം ഏ​റെ പ്ര​ചാ​രം നേ​ടി​യി​ട്ടു​ള്ള ബ​ഥ​നി ത​ക്‌​സാ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ പ​രു​മ​ല സെ​മി​നാ​രി​യി​ൽ പു​നഃ പ്ര​സി​ദ്ധീ​ക​രി​ച്ചു.
ബ​ഥ​നി​യു​ടെ അ​ല​ക്സി​യോ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പി​തൃ സ​ഹോ​ദ​ര​ൻ മ​ട്ട​ക്ക​ൽ അ​ല​ക്സാ​ന്ദ്ര​യോ​സ്‌ മ​ല​പ്പ​ൻ അ​ച്ച​ൻ സു​റി​യാ​നി​യി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും മ​ല​യാ​ള​ത്തി​ലേ​ക്ക് ത​ർ​ജ്ജി​മ ചെ​യ്ത ത​ക്‌​സാ ബ​ഥ​നി ആ​ശ്ര​മ​ത്തി​ൽ നി​ന്നാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.
അ​തി​നാ​ൽ അ​ത് ബ​ഥ​നി ത​ക്‌​സാ എ​ന്ന് അ​റി​യ​പ്പെ​ട്ടു.