തി​രു​വ​ല്ല ന​ഗ​ര​സ​ഭ വി​ഷ​യ​ത്തി​ൽ വി​ക്ട​റി​ന്‍റെ വാ​ദം ശ​രി​യ​ല്ല: ചെ​യ​ർ​മാ​ൻ

10:31 PM Nov 05, 2018 | Deepika.com
തി​രു​വ​ല്ല: ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​യു​മാ​യി ഒ​രു ധാ​ര​ണ​യ്ക്കും യു​ഡി​എ​ഫ് ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ. ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ട്ടു​നി​ൽ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും തീ​രു​മാ​നം അ​ട്ടി​മ​റി​ച്ച് കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റു സ്ഥാ​നം നി​ല​നി​ർ​ത്താ​ൻ ബി​ജെ​പി​യെ സ​ഹാ​യി​ച്ച​തി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​നാ​ണ് അ​സ​ത്യ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ചെ​റി​യാ​ൻ പ​റ​ഞ്ഞു.
കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി പ്ര​സി​ഡ​ന്‍റി​നെ​തി​രെ​യു​ള്ള അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ പാ​ർ​ട്ടി ക​മ്മി​റ്റി​ക​ൾ കൈ​ക്കൊ​ണ്ട് തീ​രു​മാ​നം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി​യു​ടെ അ​റി​വോ​ടെ​യാ​യി​രു​ന്നു​വെ​ന്നും ഇ​തു മ​റി​ക​ട​ന്ന് വി​പ്പു ന​ൽ​കി​യ വി​ക്ട​ർ ടി. ​തോ​മ​സ് പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ കു​റ്റ​പ്പെ​ടു​ത്തി.