തി​രു​വ​ല്ല​യി​ൽ പൈ​പ്പ് ജോ​ലി​ക​ൾ തു​ട​ങ്ങി, ജ​ല​വി​ത​ര​ണം മു​ട​ങ്ങും

10:30 PM Nov 05, 2018 | Deepika.com
തി​രു​വ​ല്ല: ക​ല്ലി​ശേ​രി​യി​ൽ നി​ന്നു​ള്ള പൈ​പ്പു ലൈ​നി​ൽ പ​ണി​ക​ൾ ആ​രം​ഭി​ച്ച​തി​നേ തു​ട​ർ​ന്ന് ജ​ല​വി​ത​ര​ണം മു​ട​ങ്ങും.
അ​ഞ്ചു​ദി​വ​സ​ത്തേ​ക്കാ​ണ് തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം ജ​ല​വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്. കു​റ്റൂ​ർ, തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജ​ല​വി​ത​ര​ണം ഭാ​ഗി​ക​മാ​യി മു​ട​ങ്ങും.വൈ​എം​സി​എ റോ​ഡി​ൽ തീ​പ്പ​നി മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു തി​രി​യു​ന്ന ഭാ​ഗം​വ​രെ​യാ​ണ് പൈ​പ്പ് മാ​റ്റു​ന്ന​ത്.
പ​ഴ​യ 700 എം​എം പൈ​പ്പ് മു​റി​ച്ചു​നീ​ക്കി​യ​ശേ​ഷം പു​തി​യ​തു സ്ഥാ​പി​ക്കാ​നാ​ണ് പ​ദ്ധ​തി. റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​ത്.
തീ​പ്പ​നി പാ​ലം മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ പ​ണി​ക​ൾ ന​ട​ക്കു​ന്ന ഭാ​ഗ​ത്തെ ഗ​താ​ഗ​ത​വും നി​രോ​ധി​ച്ചു. ടി​കെ റോ​ഡി​ലൂ​ടെ വ​രു​ന്ന​വ​ർ ന​ഗ​ര​ത്തി​ലെ​ത്തി ദീ​പ ജം​ഗ്ഷ​ൻ, മ​ല്ല​പ്പ​ള്ളി റോ​ഡു വ​ഴി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്ത​ണം. മ​ല്ല​പ്പ​ള്ളി റോ​ഡി​ൽ നി​ന്ന് ടി​കെ റോ​ഡി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​വ​ർ ന​ഗ​ര​ത്തി​ലൂ​ടെ എ​സ്്സി​എ​സ് ജം​ഗ്ഷ​നി​ലെ​ത്തി പോ​ക​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശം.