പത്തനംതിട്ട: ജില്ലാ ആയുർവേദാശുപത്രിയുടെ ആഭിമുഖ്യത്തിൽ ആയുർവേദ ദിനാചരണവും മെഡിക്കൽ ക്യാന്പും പ്രസ്ക്ലബിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തു.
പ്രസ്ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ജില്ലാ ആയുർവേദാശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സൂസൻ പി.ജോണ് ആമുഖസന്ദേശം നൽകി.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ.ജി. അനിത, പ്രസ്ക്ലബ് സെക്രട്ടറി ബിജു കുര്യൻ, സാം ചെന്പകത്തിൽ ഡോ.എം.എസ്. ഷാഫി, ഡോ.ബേസിൽ എം. സുകുമാരൻ, ഡോ.എ. ഓംനാഥ് തുടങ്ങയവർ പങ്കെടുത്തു.
ശാന്തിഗിരി ആയുർവേദ മെഡിക്കൽ സെന്ററിന്റെ കൂടി സഹകരണത്തിൽ പ്രസ്ക്ലബിൽ മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ചു.
ആയുർവേദ ദിനാചരണവും മെഡിക്കൽ ക്യാന്പും
10:30 PM Nov 05, 2018 | Deepika.com