പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കെ. കരുണാകരൻ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 150 -ാം ജന്മ വാർഷിക പരിപാടിയോടനുബന്ധിച്ച് ചാച്ചാജി ചിത്രരചനാ മത്സരം 10നു രാവിലെ ഒന്പതിന് പത്തനംതിട്ട ഭവൻസ് വിദ്യാമന്ദിറിൽ നടക്കും. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
ഡിസിസി ജനറൽ സെക്രട്ടറി റോജിപോൾ ദാനിയേൽ അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് ബാബു ജോർജ് മുഖ്യ സന്ദേശം നൽകും.കിഡ്സ് (എൽകെജി, യുകെജി), ജൂനിയർ (ക്ലാസ് ഒന്നുമുതൽ അഞ്ച് വരെ), സീനിയർ (ക്ലാസ് ആറ് മുതൽ പത്തുവരെ) എന്നീ വിഭാഗങ്ങളായാണ് മത്സരം. കിഡ്സ്, ജൂണിയർ വിഭാഗങ്ങൾക്ക് ചിത്രം നൽകും, കളർ കൊണ്ടുവരണം. സീനിയർ വിഭാഗങ്ങൾക്ക് ചിത്രം വരച്ച് കളർ ചെയ്യണം.
പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കേറ്റും പ്രോത്സാഹന സമ്മാനവും നൽകും. വിജയികൾക്ക് പ്രത്യേക സമ്മാനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങളൾക്ക് ഡിസിസി ജനറൽ സെക്രട്ടറി റോജിപോൾ ഡാനിയേലിനെ ബന്ധപ്പെടുക. ഫോൺ - 9446304039.
ചാച്ചാജി ചിത്രരചനാ മത്സരം 10ന്
10:30 PM Nov 05, 2018 | Deepika.com