തേഞ്ഞിപ്പലം: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ പഞ്ചായത്ത് അധികൃതരും വൈദ്യുതിക്കാലുകളിലെ പരസ്യ ബോർഡുകൾ നീക്കാൻ വൈദ്യുതിവകുപ്പും നടപടി തുടങ്ങി.
കെഎസ്ഇബി ചേളാരി സെക്ഷനു കീഴിലെ ജീവനക്കാർ സെക്ഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി കാലുകളിൽ സ്ഥാപിച്ചിരുന്ന ബാനറുകളും ബോർഡുകളും നീക്കംചെയ്തു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ പഞ്ചായത്തിലെ ജീവനക്കാരും കഴിഞ്ഞ ദിവസം നീക്കംചെയ്തു.
പൊതുസ്ഥലങ്ങളിൽനിന്ന് പരസ്യബോർഡുകൾ നീക്കം ചെയ്യണമെന്ന സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
പൊതുസ്ഥലങ്ങളിലെ പരസ്യബോർഡുകൾ നീക്കി
12:00 AM Nov 05, 2018 | Deepika.com