കോ​ര്‍​പ​റേ​ഷൻ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഉടനെന്നു മേയർ

01:49 AM Nov 04, 2018 | Deepika.com
തൃ​ശൂ​ര്‍: കോ​ര്‍​പ​റേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച നാ​ല് പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കു​മെ​ന്നു മേ​യ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ചി​യ്യാ​ര​ത്തു സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് മ​ന്ത്രി സു​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 10 ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ​ശേ​ഷി​യോടെ ആ​ന​പ്പാ​റ​യി​ല്‍ നി​ര്‍​മി​ച്ച വാ​ട്ട​ര്‍​ടാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും.
സാം​സ്കാ​രി​ക ന​ഗ​രി​യി​ലെ​ത്തു​ന്ന വ​നി​ത​ക​ള്‍​ക്കു സു​ര​ക്ഷി​ത​മാ​യ താ​മ​സം ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ട് കോ​ര്‍​പ​റേ​ഷ​ന്‍ അ​യ്യ​ന്തോ​ള്‍ പ​ഞ്ചി​ക്ക​ലി​ല്‍ നി​ര്‍​മി​ച്ച ഷീ ​ലോ​ഡ്ജി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​റി​നു മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ നി​ര്‍​വ​ഹി​ക്കും. കു​രി​യ​ച്ചി​റ​യി​ല്‍ ജൈ​വ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി നി​ര്‍​മി​ച്ച പു​തി​യ ഒ​ഡ​ബ്ല്യു​സി പ്ലാ​ന്‍റ് മ​ന്ത്രി സു​നി​ല്‍​കു​മാ​ര്‍ ആ​റി​ന് ഉദ്ഘാടനം ചെയ്യും.
ഡി​പി​സി അം​ഗം വ​ര്‍​ഗീ​സ് ക​ണ്ടം​കു​ള​ത്തി, സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.