പ്ര​ള​യ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും പ്ര​ഭാ​ഷ​ണ​വും ഇ​ന്ന്

01:38 AM Nov 04, 2018 | Deepika.com
മ​തി​ല​കം: .ക​നി​വ് ചാ​രി​റ്റ​ബി​ൾ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന സ്നേ​ഹ​പൂ​ർ​വം ക​നി​വ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യf പ്ര​ള​യം നാ​ശം വി​ത​ച്ച മ​തി​ൽ​മൂ​ല ക​ള​ത്തേ​രി​ക​ട​വി​ൽ പ്ര​ള​യ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും പ്ര​ഭാ​ഷ​ണ​വും ന​ട​ക്കു​ം.
ക​ള​ത്തേ​രി ക​ട​വി​ന്‍റെ പു​ഴ​യോ​ര​ത്തു വൈ​കീ​ട്ട് അ​ഞ്ചു മ​ണി മു​ത​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കും. ബ​ദ​റു​ദ്ദീ​ൻ പു​ന്ന​ക്ക​ബ​സാ​റി​ന്‍റെ പ്ര​ള​യ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ചി​ത്ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പി.​ബി.​സ​ക്കീ​ർ ഹു​സൈ​ൻ മാ​സ്റ്റ​റാ​ണ് പ്ര​ഭാ​ഷ​ണം ന​യി​ക്കു​ക. ഒ.​വി.​വി​ജ​യ​ന്‍റെ ക​ട​ൽ​ത്തീ​ര​ത്ത് എ​ന്ന ക​ഥ​യു​ടെ നാ​ട​ക ആ​വി​ഷ്ക്കാ​രം, നൃ​ത്ത നൃ​ത്ത്യ​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​ന​സ​ന്ധ്യ തു​ട​ങ്ങി​യ​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും.
മ​തി​ൽ​മൂ​ല ക​ള​ത്തേ​രി​ക​ട​വി​ൽ വൈ​കീ​ട്ട് അഞ്ചു മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി ഇ.​ടി.​ ടൈ​സ​ണ്‍ മാ​സ്റ്റ​ർ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​നി​വ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ തൃ​പ്പേ​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ.​പി.​അ​ഹ​മ്മ​ദ് മാ​സ്റ്റ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ മു​ഖ്യ അ​തി​ഥി​യാ​യി​രി​ക്കും. പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ മി​ക​ച്ച സേ​വ​നം ന​ട​ത്തി​യ പാ​പ്പി​നി​വ​ട്ടം വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ്ര​വീ​ണ്‍ കു​മാ​റി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും. ഡോ.​നി​ഷി സ​ലാം കൗ​ണ്‍​സി​ലിം​ഗ് ക്ലാ​സ് ന​യി​ക്കും.