ഇ​രി​ങ്ങാ​ല​ക്കു​ട വി​സ്ഡം ക്ല​ബ് ജേ​താ​ക്ക​ൾ

01:38 AM Nov 04, 2018 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ർ നെ​ഹ്റു യു​വ​കേ​ന്ദ്ര​യും ഇ​രി​ങ്ങാ​ല​ക്കു​ട വി​സ്ഡം ക്ല​ബും ചേ​ർ​ന്ന് ന​ട​ത്തി​യ ഇ​രി​ങ്ങാ​ല​ക്കു​ട വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക്ത​ല കാ​യി​ക​മേ​ള​യി​ൽ സെ​വ​ൻ​സ് ഫു​ട്ബോ​ളി​ലും വ​ടം​വ​ലി​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട വി​സ്ഡം ക്ല​ബ് ജേ​താ​ക്ക​ളാ​യി.
ഫു​ട്ബോ​ളി​ൽ ഫീ​നി​ക്സ് ക്ല​ബ് റ​ണ്ണേ​ഴ്സ​പ്പാ​യി. വ​ടം​വ​ലി​യി​ൽ പ്ര​ദീ​പം കു​ഴി​ക്കാ​ട്ടു​കോ​ണം റ​ണ്ണേ​ഴ്സ​പ്പാ​യി. വോ​ളി​ബോ​ളി​ൽ ഫീ​നി​ക്സ് ക്ല​ബ് കി​രീ​ടം ചൂ​ടി. ഇ​രി​ങ്ങാ​ല​ക്കു​ട വി​സ്ഡം ക്ല​ബ് റ​ണ്ണേ​ഴ്സ​പ്പാ​യി. ഷോ​ട്ട്പു​ട്ട് പു​രു​ഷന്മാ​രി​ലും വ​നി​ത​ക​ളി​ലും വി​സ്ഡം ക്ല​ബ് ജേ​താ​ക്ക​ളാ​യി. നൂ​റു മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഫീ​നി​ക്സ് ക്ല​ബ് ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് ക്രൈ​സ്റ്റ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​പി.​ടി. ജോ​യ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
സ​മാ​പ​ന​സ​മ്മേ​ള​നം ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മീ​നാ​ക്ഷി ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എം.​ആ​ർ. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ത്കു​മാ​ർ, സി.​വി. വി​ജ​യ​ൻ, പ്ര​സി​ഡ​ന്‍റ് വേ​ണു തോ​ട്ടു​ങ്ങ​ൽ, ട്ര​ഷ​റ​ർ ജ​യ​ൻ തൃ​ത്താ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.