പ്ര​ള​യ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്കുത​ല യോ​ഗംചേ​ർ​ന്നു

01:35 AM Nov 04, 2018 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ള​യ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്കുത​ല യോ​ഗം ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ ചേ​ർ​ന്നു.
ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പാ​ലി​റ്റി​യി​ലും ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​മാ​രം​ഭം കു​റി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ബ്ലോ​ക്ക്ത​ല യോ​ഗം ചേ​ർ​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട മു​ഴു​വ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും അം​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട ുള്ള ​യോ​ഗം പ്ര​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ. മ​നോ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ത​ങ്ക​ച്ച​ൻ ആ​ന്‍റ​ണി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു, മു​കു​ന്ദ​പു​രം ആ​ർ​ഡി​ഒ ഡോ. ​എ.​സി. റെ​ജി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​നോ​ജ് വ​ലി​യ​പ​റ​ന്പി​ൽ, സ​ര​ള വി​ക്ര​മ​ൻ, കാ​ർ​ത്തി​ക ജ​യ​ൻ, ജി​ല്ലാ ദാ​രി​ദ്യ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഉ​ഷ, ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി. ​ശ്രീ​ചി​ത്ത്, മു​കു​ന്ദ​പു​രം ത​ഹ​സി​ൽ​ദാ​ർ കെ.​ജെ. മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.