ചോ​ര​ക്കു​ഞ്ഞി​നെ കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച യുവതിയുടെ കുഞ്ഞുങ്ങളെ മാറ്റിപ്പാർപ്പിച്ചു

01:35 AM Nov 04, 2018 | Deepika.com
ചെ​ന്ത്രാ​പ്പി​ന്നി : ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ ചോ​ര​ക്കു​ഞ്ഞി​നെ കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെത്തി​യ സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ പി​ഞ്ചു കു​ഞ്ഞു ഉ​ൾ​പ്പെ​ടെ മൂ​ന്നു കു​ട്ടി​ക​ളെ​യും ര​ണ്ടിട​ങ്ങ​ളി​ൽ താ​മ​സി​പ്പി​ച്ചു.
ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് യു​വ​തി​യു​ടെ മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്ത് നി​ന്നും മാ​റ്റി താ​മ​സി​പ്പി​ച്ച​ത്. പി​ഞ്ചു കു​ഞ്ഞി​നെ മു​ള​ങ്കു​ന്ന​ത്തു​കാ​വ് ത​ണ​ൽ കേ​ന്ദ്ര​ത്തി​ലും പ​തി​മൂ​ന്നും ര​ണ്ടര​യും പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ മാ​യ​ന്നൂ​രി​ലെ ഒ​രു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലു​മാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​
കു​ട്ടി​ക​ളെ മാ​താ​വി​നൊ​പ്പം താ​മ​സി​പ്പി​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​ര​മാ​വി​ല്ലെ​ന്ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​തേ സ​മ​യം യു​വ​തി​യു​ടെ പ്ര​സ​വം നി​ർ​ത്തു​ന്ന​തി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞി​രു​ന്നു.