കൊടുങ്ങല്ലൂർ: നവോത്ഥാന നായകരിൽ പ്രമുഖനായ ഡോ.പൽപ്പുവിന്റെ പൂർണകായ പ്രതിമ സെക്രട്ടറിയേറ്റിന് മുന്പിൽ സ്ഥാപിക്കണമെന്ന് ശ്രീനാരായണ സാഹിത്യ അക്കാദമി കൊടുങ്ങല്ലൂർ ചാപ്പ്റ്റർ സംഘടിപ്പിച്ച ഡോ.പൽപ്പു ജന്മദിന ആഘോഷ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
തന്റെ ജീവിതവും സന്പാദ്യവും പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ത്യജിച്ച പൽപ്പുവിന് അർഹമായ അംഗീകാരം നൽകുന്നില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.കെ.എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഫ.സി. ജി ധർമൻ, സി.എസ് തിലകൻ, ടി.കെ ഗംഗാധരൻ, എൻ.ബി അജിതൻ, കെ.കെ. പത്മനാഭൻ ,കെ.ആർ. ഉണ്ണികൃഷ്ണൻ, ഡിൽഷൻ കൊട്ടേക്കാട്ട് എന്നിവർ സംസാരിച്ചു.
ഡോ.പൽപ്പുവിന്റെ പ്രതിമ സ്ഥാപിക്കണം
01:35 AM Nov 04, 2018 | Deepika.com