കോടാലി: മലയോരത്തെ ആയിരങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന മറ്റത്തൂർ ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ പന്പ് ഹൗസ് തകർച്ചാഭീഷണിയിൽ.
ഭിത്തികൾ പൊട്ടിപൊളിഞ്ഞും നിൽക്കുന്ന ഈ പന്പ് ഹൗസ്് എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മറ്റത്തൂർ പഞ്ചായത്തിലെ കിഴക്കൻ മേഖലയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി നാലുപതിറ്റാണ്ട ് മുന്പ് സ്ഥാപിക്കപ്പെട്ടതാണ് മറ്റത്തൂർ കുടിവെള്ള പദ്ധതി.
പന്പ് ഹൗസിന്റെ മേൽക്കൂരയിൽ നിന്ന് കോണ്ക്രീറ്റ് അടർന്നു വീഴുന്നത് പതിവായിട്ടുണ്ട ്. കോണ്ക്രീറ്റ് അടർന്നു പോയ ഭാഗത്ത് തുരുന്പിച്ച കന്പികൾ പുറത്തുകാണാവുന്ന നിലയിലാണ്. മേൽക്കൂരയേക്കാൾ ദുർബലമാണ് ചുവരുകൾ. വിള്ളൽ വീണ ചുമരുകൾ ദുർബലമായതിനാൽ പന്പിംഗ് നടത്തുന്ന ജീവനക്കാർ ഭീതിയോടെയാണ് ഇതിനുള്ളിലിരുന്ന ജോലി ചെയ്യുന്നത്.
പന്പ് ഹൗസിന്റെ ശോച്യാവസ്ഥ വാട്ടർ അഥോറിറ്റി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ട ാവുന്നില്ലെന്ന് പഞ്ചായത്തംഗം എ.കെ.പുഷ്പാകരൻ പറഞ്ഞു പന്പ് ഹൗസ് പുനർനിർമിക്കുന്നതിന് ്മുൻ മുഖ്യമന്ത്രിയുടെ ജനസന്പർക്ക പരിപാടിയിൽ നാട്ടുകാർ നിവേദനം നൽകിയതിനെത്തുടർന്ന്്് ഏതാനും വർഷം മുന്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പന്പ് ഹൗസ് പരിശോധിച്ചിരുന്നുവെങ്കിലും തുടർനടപടിയുണ്ട ായില്ല.
ഓരോ വർഷം കഴിയുന്തോറും പന്പ് ഹൗസ് കൂടുതൽ ദുർബലാവസ്ഥയിലാകുന്നതു കണക്കിലെടുത്ത് എത്രയും വേഗം പുനർനിർമിക്കാൻ നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
കുടിവെള്ള പദ്ധതിയുടെ പന്പ് ഹൗസ് നിലംപൊത്താറായ നിലയിൽ
01:35 AM Nov 04, 2018 | Deepika.com