പുത്തൻചിറ: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരവ് 2018 നടത്തി.
വിവിധ മേഖലകളിൽ മികച്ച അംഗീകാരം കൈവരിച്ചവരെ ആദരിച്ചു. ഗ്രാമപഞ്ചായത്തിന് ലഭിച്ച ഐഎസ്ഒ സർട്ടിഫിക്കേഷന്റെ സമർപ്പണം, നൂറ് ശതമാനം റവന്യൂ കളക്്ഷൻ പിരിച്ചെടുത്തതിന്റെ അംഗീകാരം ഉദ്യോഗസ്ഥർക്കു നൽകൽ, വിദ്യാർഥികളെ ആദരിക്കൽ, പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം എന്നിവ നടന്നു.
വി.ആർ.സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എ.രാമചന്ദ്രൻ ഉപഹാരസമർപ്പണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എ.നദീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബീന സുധാകരൻ, ഗ്രാമപഞ്ചായത്ത് മെന്പർമാർ, അസി. സെക്രട്ടറി വിൽഫ്രഡ് കോണിൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിദ്യാർഥികൾക്ക് ക്ലാസും നടത്തി.
പുത്തൻചിറയിൽ ആദരവ് 2018 നടത്തി
01:35 AM Nov 04, 2018 | Deepika.com