"ക​നാ​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ തൊ​ഴി​ലു​റ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം’

01:35 AM Nov 04, 2018 | Deepika.com
കൊ​ര​ട്ടി: ഇ​റി​ഗേ​ഷ​ൻ ക​നാ​ലു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ തൊ​ഴി​ലു​റ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ജ​ല​സേ​ച​ന സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ആ​വ​ർ​ത്ത​ന സ്വ​ഭാ​വ​മു​ള​ള പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് മൂ​ലം പ​ഞ്ചാ​യ​ത്തി​ലെ ഇ​റി​ഗേ​ഷ​ൻ ക​നാ​ലു​ക​ൾ കാ​ടു​ക​യ​റി ജ​ല​സേ​ച​ന​യോ​ഗ്യ​മ​ല്ലാ​താ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് സ​മ്മേ​ള​നം വി​ല​യി​രു​ത്തി. തൊ​ഴി​ലു​റ​പ്പ് യൂ​ണി​യ​ൻ ചാ​ല​ക്കു​ടി ഏ​രി​യ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ കെ.​ആ​ർ. സു​മേ​ഷ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി.​എ. ഷാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​മാ​രി ബാ​ല​ൻ, കെ.​പി തോ​മ​സ്, ബി​സി ജോ​സ്, ജ​യ​രാ​ജ് ആ​റ്റ​പ്പാ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ - കു​മാ​രി ബാ​ല​ൻ(​പ്ര​സി​ഡ​ന്‍റ്), സി​ന്ധു ജ​യ​രാ​ജ്, മേ​രി തോ​മ​സ്(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ജ​യ​രാ​ജ് ആ​റ്റ​പ്പാ​ടം(​സെ​ക്ര​ട്ട​റി), സി​ന്ധു ര​വി, മി​നി ബി​ജു(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ടി.​എ ഷാ​ജ​ൻ (ട്ര​ഷ​റ​ർ).