കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ

01:33 AM Nov 04, 2018 | Deepika.com
ചാ​ല​ക്കു​ടി: ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ പി​ന്നി​ൽ മ​റ്റൊ​രു കാ​ർ വ​ന്നു പ​ല​പ്രാ​വ​ശ്യം ഇ​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ലാ​യി.
അ​ത്താ​ണി ചെ​ങ്ങ​മ​നാ​ട് ആ​ലു​ക്ക​ൽ വീ​ട്ടി​ൽ പ്രി​ൻ​സി​നെ(26)​യാ​ണ് കൊ​ര​ട്ടി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. അ​ങ്ക​മാ​ലി​യി​ൽ പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ​യാ​യ ചാ​ല​ക്കു​ടി ചൊ​വ്വ​ര​ക്കാ​ര​ൻ അ​നൂ​പ് വ​ർ​ഗീ​സും ഭാ​ര്യ​യും സ​ഞ്ച​രി​ച്ച കാ​റി​ന് പി​ന്നി​ൽ വ​ന്നി​ടി​ച്ചാ​ണ് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ 28നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. രാ​ത്രി 10 മ​ണി​യോ​ടെ അ​നൂ​പ് വ​ർ​ഗീ​സും ഭാ​ര്യ​യും വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ചാ​ല​ക്കു​ടി​യി​ലേ​ക്ക് വ​രു​ന്പോ​ഴാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.
മു​രി​ങ്ങൂ​ർ പ​ള്ളി​ക്കു സ​മീ​പം വ​ച്ചാ​ണ് ആ​ദ്യം ഇ​ടി​ച്ച​ത്. പി​ന്നാ​ലെ വ​ന്ന കാ​ർ വീ​ണ്ടും ഇ​ടി​ച്ച​പ്പോ​ൾ സം​ശ​യം തോ​ന്നി​യ അ​നൂ​പ് കാ​ർ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലേ​ക്ക് തി​രി​ച്ച​പ്പോ​ൾ വീ​ണ്ടും വ​ന്ന് കാ​റി​ൽ ഇ​ടി​ച്ച​പ്പോ​ൾ കാ​ർ നി​ർ​ത്തി​യ സ​മ​യം പ്രി​ൻ​സ് കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​ന്ന് ബോ​ണ​റ്റി​ൽ ഇ​ടി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തി​നെ തു​ട​ർ​ന്ന് അ​നൂ​പ് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ.​സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രി​ൻ​സ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ദി​വ​സം അ​ത്താ​ണി​യി​ൽ​വ​ച്ച് അ​നൂ​പ് സ​ഞ്ച​രി​ച്ച കാ​ർ​ പ്രി​ൻ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ത​ട്ടി​യ​ശേ​ഷം നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ബൈ​ക്ക് അ​ത്താ​ണി​യി​ൽ​വ​ച്ച് സു​ഹൃ​ത്തി​ന്‍റെ കാ​ർ എ​ടു​ത്ത് അ​നൂ​പ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നെ പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.