കാടുകുറ്റി: കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ ആറങ്ങാലി ഏഴാം വാർഡിൽ പ്രളയക്കെടുതിയിൽ വലഞ്ഞവരെ സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കാൻ സഹായിച്ചവരെയും ദുരിതാശ്വാസ ക്യാന്പുകളിൽ സജീവമായി പ്രവർത്തിച്ചവരെയും എഡിഎസിന്റെ നേതൃത്വത്തിൽ ആദരിച്ചു.
അന്നനാട് സെന്റ് സെബാസ്റ്റ്യൻ ദേവാലയ വികാരി ഫാ. ഹോർമീസ് സമാദരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷയായി. കെ.എൻ. വേണു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. രാജഗോപാൽ, എഡിഎസ് ചെയർപേഴ്സണ്‍ ജോയ്സി ആന്റു, പ്രീതി കുട്ടൻ, അനു സോജൻ, ഗ്രാമപഞ്ചായത്ത് അംഗം ജോബി മാനുവൽ എന്നിവർ പ്രസംഗിച്ചു.
ശശി വിട്ടിതോടൻ, സിജോ ചെർപ്പണത്ത്, പ്രവീണ്‍ പ്രദീപ്കുമാർ, സജീവ് കാന്പളത്ത്, ഗൗതം ബോസ്, ഓമന ബാലൻ, രാധ ഉണ്ണികൃഷ്ണൻ, സുജാത രാജൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രളയക്കെടുതിയിൽ താങ്ങായവർക്ക് നാടിന്റെ സമാദരണം
01:33 AM Nov 04, 2018 | Deepika.com