വൈ​ന്ത​ല-പ​ള്ളി​ക്ക​ട​വ് ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി

01:33 AM Nov 04, 2018 | Deepika.com
കാ​ടു​കു​റ്റി: വൈ​ന്ത​ല-പ​ള്ളി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​സ​മൃ​ദ്ധി ല​ക്ഷ്യ​മി​ട്ട് ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഭാ​വ​നം ചെ​യ്ത ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷീ​ജു നി​ർ​വ്വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ ​ക​ണ്ണ​ത്ത് അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2017-18ലെ ​വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ത്തു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​എ പ​ത്മ​നാ​ഭ​ൻ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷന്മാ​രാ​യ എം.​ആ​ർ. ഡേ​വീ​സ്, മേ​ഴ്സി ഫ്രാ​ൻ​സി​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബീ​ന ഫ്രാ​ൻ​സി​സ്, ബി​ന്ദു ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.