മലക്കപ്പാറ: മേഖലയിൽ ഇന്നലെ പുലർച്ചെ ഒന്നേകാലോടെ ഇറ ങ്ങിയ കാട്ടാനക്കൂട്ടം രണ്ട ് കട കൾ തകർത്തു.
കടമട്ടത്തുള്ള ഹമീദ്, റസാക്ക് എന്നിവരുടെ കടകളാണ് ആന കൾ തകർത്തത്. ഹമീദിന്റെ പല ചരക്ക് കടയിലെ അരി തുടങ്ങിയ ധാന്യങ്ങൾ മുഴുവൻ നശിപ്പി ച്ചു.സാധനങ്ങൾ മുഴുവൻ റോഡി ലേക്ക് വലിച്ചി ട്ടു.അലമാരകളും തകർത്തു.ആളുകൾ ബഹളം വച്ചും എസ്റ്റേറ്റിൽ നിന്ന ട്രാക്ടർ എത്തിച്ച ഇരന്പിച്ച് ശബ്ദമുണ്ട ാക്കിയും ആനകളെ തേയില തോട്ടത്തിനുള്ളിലേക്ക് ഓടിച്ചു.
ഒരു കുട്ടിയാനയടക്കം ആറ് ആനകളടങ്ങുന്ന കൂട്ടമാണ് മലക്കപ്പാറയിൽ തുടർച്ചയായി ശല്യമുണ്ട ാക്കുന്നത്. രണ്ട ് ദിവസം മുൻപ് ഉതേ ആനക്കൂട്ടം റോഡരികിലുള്ള മാരിയമ്മൻ കോവിലും എസ്റ്റേറ്റ് മാനേജരുടെ ബംഗ്ലാവും ആക്രമിച്ചിരുന്നു.ദിവസങ്ങൾക്ക മുൻപ് അതിരപ്പിളളി വൈസ് പ്രസിഡന്റ് കറുപ്പസാമിയുടെ കട രണ്ടുതവണ തകർത്തതും ഇതേ കൂട്ടമായിരുന്നു
മലക്കപ്പാറയിൽ കാട്ടാനകൾ കടകൾ തകർത്തു
01:33 AM Nov 04, 2018 | Deepika.com