വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ൻ ക​ർ​മ പ​ദ്ധ​തി

12:48 AM Nov 04, 2018 | Deepika.com
കൊ​ണ്ടോ​ട്ടി: വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ല​ഹ​രി ഉ​പ​ഭോ​ഗം ത​ട​യാ​ൻ ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ക​ർ​മ പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ബോ​ധ​വ​ത്്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.​
ക​രി​പ്പൂ​ർ ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്്ക​ര​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷെ​റീ​ന ഹ​സീ​ബ് അ​റി​യി​ച്ചു.
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗം 12ന് ​വൈ​കു​ന്നേ​രം മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ സ്മാ​ര​ക അ​ക്കാ​ഡ​മി ഹാ​ളി​ൽ ചേ​രും.