ദുരന്ത ബാ​ധി​ത​ർ​ക്ക് 500 രൂ​പ​യു​ടെ ധാ​ന്യ​ക്കി​റ്റു​ക​ൾ

12:48 AM Nov 04, 2018 | Deepika.com
മ​ഞ്ചേ​രി: പ്ര​ള​യ ദു​ര​ന്ത ബാ​ധി​ത​ർ​ക്കു 500 രൂ​പ​യു​ടെ ധാ​ന്യ ക്കി​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. അ​ത​തു വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ ന​ൽ​കു​ന്ന ടോ​ക്ക​ണ്‍ ഉ​പ​യോ​ഗി​ച്ച് മാ​വേ​ലി സ്റ്റോ​റു​ക​ൾ മു​ഖേ​ന​യാ​ണ് ഏ​ഴി​ന​ങ്ങ​ള​ട​ങ്ങി​യ ധാ​ന്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മൂ​ന്നു മാ​സ​ം ഇ​വ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും. ദു​ര​ന്ത​ത്തി​ൽ കാ​ർ​ഷി​ക നാ​ശം സം​ഭ​വി​ച്ച​വ​രു​ടെ സെ​പ്റ്റം​ബ​ർ 25 വ​രെ​യു​ള്ള അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച​താ​യി മ​ഞ്ചേ​രി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
ഇ​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മായി 5.25 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞു. ഒ​ക്ടോ​ബ​ർ ആ​റു​വ​രെ അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി 35 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് വി​ത​ര​ണം ചെ​യ്യും. ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ർ​ഹ​ത​യു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ഞ്ച് കി​ലോ വീ​തം അ​രി 2018 ഓ​ക്ടോ​ബ​ർ, ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന​താ​യി താ​ലു​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഹ​സി​ൽ​ദാ​ർ പി. ​സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ​റ​ന്പ​ൻ ല​ക്ഷ്മി, സ​ലീ​ന, അ​ജി​ത, പി.​ടി സു​നീ​റ, കെ.​പി റം​ലാ​ബി, മു​ൻ​ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ ടി.​പി വി​ജ​യ​കു​മാ​ർ, പി.​വി ശ​ശി​കു​മാ​ർ, കെ.​ടി ജോ​ണി, വ​ല്ലാ​ഞ്ചി​റ മു​ഹ​മ്മ​ദ​ലി, അ​ബ്ദു മ​ഞ്ഞ​പ്പ​റ്റ, കെ.​പി.​എം ന​സീ​ർ, സി.​ടി രാ​ജു, സ​ജി ഒൗ​സേ​പ്പു പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.