ശി​ൽപ്പ​ശാ​ല ന​ട​ത്തി

12:48 AM Nov 04, 2018 | Deepika.com
മ​ല​പ്പു​റം: സ​മ​ഗ്ര​ശി​ക്ഷ മ​ല​പ്പു​റം-​പ്രീ സ്കൂ​ൾ ക​ർ​മ​പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ശി​ൽ​പ​ശാ​ല പൂ​ർ​ത്തി​യാ​യി. പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഒ​ക്ടോ​ബ​ർ 24 മു​ത​ൽ 29 വ​രെ​യും ര​ണ്ടാം​ഘ​ട്ടം ഒ​ക്ടോ​ബ​ർ 30 മു​ത​ൽ ന​വം​ബ​ർ മൂ​ന്നു വ​രെ​യും മ​ല​പ്പു​റം ഗ്രേ​സ് റെ​സി​ഡ​ൻ​സി​യി​ൽ ന​ട​ന്നു. ആ​കെ 30 സ്കൂ​ളു​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
പ​രി​ശീ​ല​ന​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത 15 പ്രീ​സ്കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ച്ച്.​എം, പ്രീ​സ്കൂ​ൾ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ൻ, പ്രീ​സ്കൂ​ൾ അ​ധ്യാ​പി​ക, ര​ണ്ടു വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ (ഒ​രു വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നും നാ​ലു പേ​ർ) ആ​കെ 60 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. സ​മ​ഗ്ര​ശി​ക്ഷ പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യ ര​ത്നാ​ക​ര​ൻ, ബി​ആ​ർ​സി ട്രെ​യി​ന​ർ​മാ​രാ​യ കൃ​ഷ്ണ​ൻ, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

പ്ര​വാ​സി സം​ഗ​മം

മ​ഞ്ചേ​രി : മ​ഞ്ചേ​രി പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കാ​ൽ​നൂ​റ്റാ​ണ്ട് പി​ന്നി​ട്ട പ്ര​വാ​സ​ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. പ്ര​വാ​സി ക്ഷേ​മ​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി .​ടി കു​ഞ്ഞു​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഒ.​എം.​എ റ​ഷീ​ദ്, മു​ഹ​മ്മ​ദ് ഹാ​രി​സ്, ടി.​എ മു​നീ​ർ, മു​ഹ​മ്മ​ദാ​ലി കൊ​ടു​മു​ണ്ട, അ​ബ്ദു​ൾ ഗ​ഫൂ​ർ, സു​ലൈ​മാ​ൻ, ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.