പെരുന്പടപ്പ്: കുന്നംകുളം-കുറ്റിപ്പുറം സംസ്ഥാനപാതയിൽ കോലിക്കരയിൽവച്ച് പിക്കപ്പ് വാൻ ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തമിഴ്നാട് സ്വദേശി മുത്തു (60) എന്നയാളാണ് മരിച്ചത്.
മുത്തു യാത്ര ചെയ്തിരുന്ന ബൈക്കിന്റെ പുറകിൽ പിക്കപ് വാൻ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങരംകുളം പോലീസ് നടപടി സ്വീകരിച്ചു. വർഷങ്ങളായി പാറേംപാടത്ത് വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു മുത്തു.
പിക്കപ്പ് വാൻ ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
11:07 PM Nov 03, 2018 | Deepika.com