ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് ഒ​റീ​സ സ്വ​ദേ​ശി മ​രി​ച്ചു

11:07 PM Nov 03, 2018 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് ഒ​റീ​സ സ്വ​ദേ​ശി മ​രി​ച്ചു. ഒ​റീ​സ ബ​ല​ഗോ​ണ്‍ ബേ​ല​പ്പാ​ട് റോ​ഡി​ൽ ഭാ​ഗീ​ര​ഥി പ്ര​ഥാ​ന്‍റെ മ​ക​ൻ ര​ത്നാ​ക​ർ പ്ര​ഥാ​ൻ (23) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഗു​ജ​റാ​ത്ത് സ്വ​ദേ​ശി ശ്രാ​വ​ണി(25) ന് ​പ​രി​ക്കേ​റ്റു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഇ​രി​ങ്ങാ​ല​ക്കു​ട മൂ​ന്നു​പീ​ടി​ക റോ​ഡി​ൽ ചേ​ലൂ​ർ കാ​ട്ടി​കു​ള​ത്തി​ന്‍റെ ഭി​ത്തി​യി​ൽ വ​ണ്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ലൈ​ഫ് ഗാ​ർ​ഡ് പ്ര​വ​ർ​ത്ത​ക​ർ ഇ​രു​വ​രേ​യും സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ത്നാ​ക​റി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗെ​യി​ൽ ക​ന്പ​നി​യു​ടെ ക​രാ​റു​കാ​രാ​യ ഐ​എ​ൽ​എ​ഫ്എ​സ് ക​ന്പ​നി​യു​ടെ ജീ​വ​ന​ക്കാ​രാ​ണ് ഇ​രു​വ​രും. ചേ​ലൂ​ർ പ​ള്ളി​ക്ക​ടു​ത്താ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്.