അടൂർ: മലങ്കര ഓർത്തഡോക്സ് സഭ അടൂർ - കടമ്പനാട് ഭദ്രാസന കൺവൻഷൻ 2019 ജനുവരി രണ്ടു മുതൽ ആറു വരെ പാണംതുണ്ടിൽ ഓഡിറ്റോറിയത്തിൽ നടത്തും. ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൺവൻഷന്റെ നടത്തിപ്പിനു 100 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
ഭാരവാഹികളായി പി.ജി.കുര്യൻ കോർ എപ്പിസ്കോപ്പ - വൈസ് പ്രസിഡന്റ്, .ജിജു ജോൺ വയലിറക്കത്ത് - ജനറൽ കൺവീനർ,
ഡോ.വർഗീസ് പേരയിൽ - ജോയിന്റ് കൺവീനർ, വി. ജോയി കുട്ടി - സെക്രട്ടറി, തോമസ് വർഗീസ് - ട്രഷറാർ തുടങ്ങിയവരെയും വിവിധ സബ്കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ഓർത്തഡോക്സ് കൺവൻഷൻ ജനുവരിയിൽ
10:57 PM Nov 03, 2018 | Deepika.com