പത്തനംതിട്ട: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഓമല്ലൂർ ഡിസ്ട്രിക്ട് യുവജനസംഗമം മുള്ളനിക്കാട് സെന്റ് മേരീസ് പള്ളിയിൽ നടന്നു. തുന്പമണ്‍ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ലിജു തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. മുൻ കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ജോണ്സണ് കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ സന്നിഹിതനായിരുന്നു. ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ.ലിനു എം. ബാബു, യുവജനപ്രസ്ഥാനം ഭദ്രാസന സെക്രട്ടറി ഷിബു തോമസ്, യുവതി സമാജം സെക്രട്ടറി ജിജി കെ. യോഹന്നാൻ, ശതാബ്ദി കണ്‍വീനർ പി.എസ്. വർഗീസ്, ട്രസ്റ്റി ജോസ് സാമുവേൽ, ഡിസ്ട്രിക്ട് ഓർഗനൈസർ ഫിന്നി മുള്ളനിക്കാട് എന്നിവർ പ്രസംഗിച്ചു.മായാ സൂസൻ ജേക്കബ് ക്ലാസ് നയിച്ചു.
യുവജനസംഗമം
10:57 PM Nov 03, 2018 | Deepika.com