സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം
10:57 PM Nov 03, 2018 | Deepika.com
പത്തനംതിട്ട: കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ പെന്ഷന് നമ്പരും ഫോണ്‍ നമ്പരും രേഖപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും സാന്ത്വന പെന്ഷന് കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റും 2018 മാര്‍ച്ചിന് ശേഷം പെന്ഷന് ലഭിക്കാത്തവര്‍ പെന്ഷന് പാസ് ബുക്ക്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ലൈഫ് സര്‍ട്ടിഫിക്കറ്റും ഡിസംബര്‍ 10നകം ഹാജരാക്കണം. രേഖകള്‍ ഹാജരാക്കാത്തവര്‍ക്ക് തുടര്‍ന്ന് പെന്ഷന് ലഭിക്കില്ലെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.