പ്ര​മാ​ടം നേ​താ​ജി​ക്ക് ശാ​സ്ത്ര​നാ​ട​ക മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ‌

10:57 PM Nov 03, 2018 | Deepika.com
‌പ്ര​മാ​ടം: ഏ​ഴാം​നി​ല​യി​ലേ​ക്ക് മ​ണ്ണ് ചു​മ​ന്നു​കൊ​ണ്ടു പോ​കു​ന്ന അ​ര​വി​ന്ദ​ന്‍റെ ക​ഥ പ​റ​ഞ്ഞ് പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​വ​ത​രി​പ്പി​ച്ച സെ​വ​ന്ത് ഫ്ളോ​ർ പ​ത്ത​നം​തി​ട്ട ജി​ല്ലാ ശാ​സ്ത്ര നാ​ട​ക മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി.
സു​സ്മേ​ഷ് ച​ന്ത്രോ​ത്തി​ന്‍റെ ഹ​രി​ത​മോ​ഹ​നം എ​ന്ന ചെ​റു​ക​ഥ​യു​ടെ സ്വ​ത​ന്ത്ര രം​ഗാ​വി​ഷ്കാ​രം ന​ട​ത്തി​യ പ്ര​ശ​സ്ത നാ​ട​ക​കൃ​ത്ത് മ​നോ​ജ് സു​നി​യാ​ണ്. തു​ട​ർ​ച്ച​യാ​യ 17-ാം ത​വ​ണ​യാ​ണ് പ്ര​മാ​ടം നേ​താ​ജി സ്കൂ​ൾ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. കാ​ർ​ത്തി​ക് മി​ക​ച്ച ന​ട​നും ഹ​രി​ശ്രീ മി​ക​ച്ച ന​ടി​യു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
എം. ​ദേ​വേ​ന്ദു, ആ​രോ​മ​ൽ സു​രേ​ഷ്, വി​നാ​യ​ക് അ​നീ​ഷ്, അ​പ​ർ​ണ അ​നി​ൽ, അ​ഹ​ല്യ അ​നി​ൽ, ശ്രീ​ല​ക്ഷ്മി ആ​ർ. നാ​യ​ർ എ​ന്നി​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ. 10നു ​തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര നാ​ട​ക​മ​ത്സ​ര​ത്തി​ൽ ഈ ​നാ​ട​കം അ​വ​ത​രി​പ്പി​ക്കും. ‌