വി​ളം​ബ​ര ജാ​ഥ ന​ട​ത്തി

10:56 PM Nov 03, 2018 | Deepika.com
‌മ​ല്ല​പ്പ​ള്ളി: കെ​പി​എം​എ​സ് മ​ല്ല​പ്പ​ള്ളി യൂ​ണി​യ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി ന​യി​ച്ച വി​ല്ലു​വ​ണ്ടി യാ​ത്ര വി​പ്ല​വ​ത്തി​ന്‍റെ 125-ാമ​ത് വാ​ർ​ഷി​കം സ്മൃ​തി പ​ദം പ​രി​പാ​ടി​യു​ടെ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വി​ളം​ബ​ര ജാ​ഥ - 2774-ാം ന​മ്പ​ർ തെ​ള​ളി​യൂ​ർ ശാ​ഖ​യി​ൽ നി​ന്നാ​രം​ഭി​ച്ചു.
എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഥാ വൈ​സ് ക്യാ​പ്റ്റ​ൻ എ​സ്. പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​എം​എ​സ് യൂ​ണി​യ​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​പി.​രാ​ജ​പ്പ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​ൻ.​ഡി.​രാ​ജ​പ്പ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്റ് പി.​കെ.​പൊ​ന്ന​പ്പ​ൻ, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. രാ​ജേ​ഷ് കു​മാ​ർ, ജാ​ഥാ ക്യാ​പ്റ്റ​ൻ മ​നോ​ജ് കു​മാ​ര​സ്വാ​മി, യോ​ഗി ദാ​സ്, കെ.​റ്റി. പൊ​ന്ന​പ്പ​ൻ, ശാ​ലി​നി രാ​ജ​പ്പ​ൻ, സു​ജാ സ​ത്യ​ൻ, അ​നി​ഷ് കാ​ട്ടാ​മ​ല, അ​ശോ​ക് മ​ല്ല​പ്പ​ള്ളി, വി.​കെ.​സു​രേ​ന്ദ്ര​ൻ, മ​നോ​ജ് മാ​ന്താ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജാ​ഥ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം 2026-ാം ന​മ്പ​ർ ക​ല്ലൂ​പ്പാ​റ ശാ​ഖ​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റെ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ൽ പി​ച്ച​ക​പ്പ​ള്ളി​ൽ, ആ​ർ. മ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌