സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ത്തു

10:56 PM Nov 03, 2018 | Deepika.com
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്ന് സ്ഥി​രം സ​മി​തി​ക​ൾ​ക്ക് പു​തി​യ അ​ധ്യ​ക്ഷ​ർ. പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ സ​ജി കെ. ​സൈ​മ​ണ്‍, വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ ബി​ജി​മോ​ൾ മാ​ത്യു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ കെ. ​ജാ​സിം​കു​ട്ടി​യു​മാ​ണ് അ​ധ്യ​ക്ഷ​ർ.യു​ഡി​എ​ഫ് ധാ​ര​ണ​പ്ര​കാ​രം ഒ​ഴി​വു​വ​ന്ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. മു​സ്്ലിം​ലീ​ഗി​ലെ ബീ​ന ഷെ​രീ​ഫ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നേ തു​ട​ർ​ന്നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ബി​ജി​മോ​ൾ മാ​ത്യു വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യാ​യ​ത്. കോ​ണ്‍​ഗ്ര​സി​ലെ ഏ​ബ​ൽ മാ​ത്യു, കെ.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ എ​ന്നി​വ​ർ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നേ തു​ട​ർ​ന്നാ​ണ് സ​ജി കെ.​സൈ​മ​ണും ജാ​സിം​കു​ട്ടി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.