അടൂർ: കണ്ണംകോട് സെന്റ് തോമസ്് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിന് ഇന്നു കൊടിയേറും. രാവിലെ എട്ടിന് മാത്യൂസ് റന്പാന്റെ മുഖ്യ കാർമികത്വത്തിൽ മുന്നിേ·ൽ കുർബാനയെ തുടർന്നു പള്ളിയിൽ നിന്നും പ്രദക്ഷിണമായി ഗാന്ധി സ്മൃതി മൈതാനം ചുറ്റി തിരികെ ദേവാലയത്തിൽ എത്തിചേർന്നു കൊടിയേറ്റ.1.30ന് വേദരത്നം കായംകുളം ഫിലിപ്പോസ്റന്പാൻ സ്മാരക അഖില മലങ്കര ക്വിസ് മത്സരം.
ഏഴിനു രാവിലെ 10ന് ഇടവക വികാരി ഫാ.ജേക്കബ് കോശിയുടെയും സഹവികാരി ഫാ. ജോസഫ് ശാമുവേലിന്റെയും കാർമികത്വത്തിൽ ധ്യാനവും മധ്യസ്ഥ പ്രാർഥനയും. എട്ടിനു വൈകുന്നേരം ആറിനു സന്ധ്യാനമസ്കാരം,
ഗാനശുശ്രൂഷ, റന്പാൻ ബൈബിൾ പാരായണം തുടർന്ന് ജോസഫ് ശാമുവേൽ കറുകയിൽ കോർ എപ്പിസ്കോപ്പ (തിരുവനന്തപുരം) ഒന്പതിനു വൈകുന്നേരം ആറ് മുതൽ സന്ധ്യാനമസ്കാരം പ്രസംഗം ഫാ. എബി ഫിലിപ്പ് കാർത്തികപ്പള്ളി. 10നു വൈകുന്നേരം ആറിനു സന്ധ്യാനമസ്കാരത്തേ തുടർന്ന് റവ.ഡോ.വർഗീസ് കോന്നി പ്രസംഗിക്കു.
10നു രാവിലെ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ കുർബാന, 9.30ന് മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് പ്രസംഗിക്കും. വൈകുന്നേരം 5.30ന് സന്ധ്യാനമസ്കാരം
തുടർന്നു പെരുന്നാൾ റാസ ദേവലായത്തിൽ നിന്നും ആരംഭിച്ച് കഐസ്ആർടിസി ജംഗ്ഷനിൽ കൂടി പ്രൈവറ്റ് ബസ് സ്റ്റാൻഡ് വഴി കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ എത്തി ധൂപപ്രാർഥനയ്ക്കു ശേഷം തിരികെ ശ്രീ മൂലം മാർക്കറ്റ് ജംഗ്ഷൻ, തട്ട വഴി തിരികെ ദേവലായത്തിൽ എത്തിച്ചേരും.
12നു രാവിലെ 6.30ന് പ്രഭാത നമസ്കാരം തുടർന്ന് ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന വേദരത്ന പുരസ്കാര സമർപ്പണം മുൻ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശോഭ കോശിക്കു നൽകും.
കണ്ണംകോട് കത്തീഡ്രലിൽ ഇന്നു പെരുന്നാൾ കൊടിയേറ്റ്
10:56 PM Nov 03, 2018 | Deepika.com