ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണം നാ​ളെ

10:56 PM Nov 03, 2018 | Deepika.com
പ​ത്ത​നം​തി​ട്ട: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പും ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണം നാ​ളെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കും.ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30ന് ​ഓ​മ​ല്ലൂ​ർ വേ​ദ​ഗ്രാ​മി​ൽ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സൗ​ജ​ന്യ യോ​ഗാ ക്ലാ​സ് ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി നി​ർ​വ​ഹി​ക്കും. 11ന് ​കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​സം​ഗ​മ​ത്സ​രം, യോ​ഗാ പ്ര​ദ​ർ​ശ​നം എ​ന്നി​വ ന​ട​ക്കും. ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൽ ആ​യു​ർ​വേ​ദ​ത്തി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​പ​ന്യാ​സ, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ, ഒൗ​ഷ​ധ​സ​സ്യ പ​രി​പാ​ല​ന ക്ലാ​സ് എ​ന്നി​വ​യും ക്ര​മീ​ക​രി​ക്കും. 11ന് ​ചെ​റു​കോ​ൽ​പ്പു​ഴ ജം​ഗ്ഷ​നി​ൽ നി​ന്നും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ വി​ളം​ബ​ര​ജാ​ഥ ന​ട​ത്തും.
തു​ട​ർ​ന്ന് റി​ട്ട​യേ​ഡ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എം.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​കെ.​എ. മാ​ത്യു എ​ന്നി​വ​രെ ആ​ദ​രി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൽ ആ​യു​ർ​വേ​ദ​ത്തി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​പ​ന്യാ​സ, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ, ഒൗ​ഷ​ധ​സ​സ്യ പ​രി​പാ​ല​ന ക്ലാ​സ് എ​ന്നി​വ​യും ക്ര​മീ​ക​രി​ക്കും.
ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ഓ​മ​ല്ലൂ​ർ വേ​ദ​ഗ്രാ​മി​ൽ മ​ല​യാ​ളി​ക​ളു​ടെ ആ​രോ​ഗ്യം എ​ന്ന വി​ഷ​യ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 11 മു​ത​ൽ പ്ര​സം​ഗ​മ​ത്സ​രം ന​ട​ത്തും.
താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളും യോ​ഗാ പ​രി​ശീ​ല​നം ആ​വ​ശ്യ​മു​ള്ള​വ​രും 9446655997 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.ഓ​മ​ല്ലൂ​ർ വേ​ദ​ഗ്രാ​മി​ന്‍റെ പു​തി​യ ഒ​പി ഉ​ദ്ഘാ​ട​നം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ലു​വ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി ശി​വ​സ്വ​രൂ​പാ​ന​ന്ദ​യും പു​തി​യ ലാ​ബോ​റ​ട്ട​റി​യു​ടെ ഉ​ദ്ഘാ​ട​നം റ​വ.​ഇ.​കെ. മാ​ത്യൂ​സ് കോ​ർ എ​പ്പി​സ്കോ​പ്പ​യം നി​ർ​വ​ഹി​ക്കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.ആ​യു​ർ​വേ​ദ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​റാം മോ​ഹ​ൻ, വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി. രാ​ധാ​കു​മാ​രി, ഏ​രി​യാ സെ​ക്ര​ട്ട​റി ഡോ. ​അ​ശ്വി​ൻ ര​വി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.