റാന്നി: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും ജില്ലയിലെ കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്ഗ്രസ് എം സംസ്കാര വേദി, കർഷക യൂണിയൻ എം ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ റാന്നി വനം ഡിവിഷൻ ഓഫീസ് പടിക്കൽ ധർണ നടത്തി.
ധർണ കേരള കോണ്ഗ്രസ് എം ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ് ഉദ്ഘാടനം ചെയ്തു. സംസ്കാരവേദി ചെയർമാൻ ഡോ.വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. കേരള കോണ്ഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഏബ്രഹാം കലമണ്ണിൽ, ജില്ലാ ജനറൽ സെക്രട്ടറി എൻ. ബാബു വർഗീസ്, കർഷക യൂണിയൻ പ്രസിഡന്റ് വൈ. രാജൻ, മനോജ് മാത്യു, ആലിച്ചൻ ആറൊന്നിൽ, ഷാജി തേക്കാട്ടിൽ, കുഞ്ഞുമോൻ കെങ്കിരേത്ത്, സാംകുട്ടി അയ്യക്കാവിൽ, തോമസുകുട്ടി കുമ്മണ്ണൂർ, ജെൻസി കടവുങ്കൽ, റെജി മൈലപ്ര, വിജയൻ വെള്ളയിൽ, രഘു വേങ്ങാനൂർ, തോമസ് മാത്യു, പ്രഫ. ഉണ്ണിട്ടൻ, വി.ടി. ചെറിയാൻ, ബെന്നി പേവോട്ട് എന്നിവർ പ്രസംഗിച്ചു.
വന്യമൃഗശല്യത്തിനെതിരെ കർഷകമാർച്ച്
10:52 PM Nov 03, 2018 | Deepika.com