പത്തനംതിട്ട: മാതൃഭാഷയായ മലയാളത്തിന്റെ നിലനിൽപിന് അന്യം നിന്നുപോകുന്ന മലയാളവാക്കുകൾ പുതുതലമുറയ്ക്ക് പകർന്നുനൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ.
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ സർക്കാർ ജീവനക്കാർക്കായി നടത്തിയ മലയാളം കേട്ടെഴുത്ത്, ഫയലെഴുത്ത് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പ് ഉപയോഗിച്ചിരുന്ന പല മലയാള പദങ്ങളുടെയും സ്ഥാനത്ത് ഇന്ന് ഇംഗ്ലീഷ് പദങ്ങളാണ് ഉപയോഗിക്കുന്നത്.
ഈ അവസ്ഥ തുടർന്നാൽ കുറഞ്ഞ കാലത്തിനുള്ളിൽ നമ്മുടെ പദസന്പത്ത് ചുരുങ്ങി ഭാഷ മരണത്തിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ടാകും. ഇത് ഒഴിവാക്കുന്നതിന് നമ്മുടെ പൈതൃകമായ മാതൃഭാഷയെ സംരക്ഷിക്കുന്നതിനുള്ള ഉൗർജിത ശ്രമങ്ങൾ അനിവാര്യമാണ്.
മലയാള ദിനത്തിലും ഭരണഭാഷാ വാരാഘോഷത്തിലും മാത്രമായി ഭാഷയുടെ പ്രാധാന്യം ഒതുക്കാതെ ഭാഷയുടെ വളർച്ചയ്ക്ക് സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ എല്ലാ മലയാളികളുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കളക്ടർ പറഞ്ഞു.
എഡിഎം പി.റ്റി. ഏബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ
ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.മണിലാൽ, അസിസ്റ്റന്റ് എഡിറ്റർ പി.ആർ.സാബു, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ കെ.പി.ശ്രീഷ്, ഐ.ടി മിഷൻ കോ-ഓർഡിനേറ്റർ കെ.വി.ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
ജീവനക്കാർക്കുള്ള കേട്ടെഴുത്ത്, ഫയലെഴുത്ത് മത്സരങ്ങൾ റിട്ട.ഡെപ്യൂട്ടി കളക്ടർ വി.റ്റി.രാജൻ നയിച്ചു.
അന്യം നിന്നുപോകുന്ന വാക്കുകൾ പുതുതലമുറയ്ക്ക് പകർന്നുനൽകണം - ജില്ലാ കളക്ടർ
10:52 PM Nov 03, 2018 | Deepika.com