റാന്നി: തൊഴിലാളികൾ മൂലധനവുമായി ഏറ്റുമുട്ടലിന്റെ പാതയിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എഐടിയുസി പത്തനംതിട്ട ജില്ലാ സമ്മേളനം റാന്നിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളിയുടെ അവകാശങ്ങൾ ഒന്നൊന്നായി ഹനിക്കപ്പെടുകയാണെന്നും സംഘടിത മേഖല ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും കാനം പറഞ്ഞു.
ഭൂരിപക്ഷം തൊഴിലാളികളും അസംഘടിതരായി. ഈ മേഖലയിലെ തൊഴിലാളികളെ ഭിന്നിപ്പിക്കാൻ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കപ്പെടുകയാണ്.
ദേശസാത്കരണത്തിന് ശേഷം തൊഴിലാളികളുടെ നേരെയുള്ള കടന്നാക്രമണം വർധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എഐടിയുസി ജില്ലാ പ്രസിഡന്റ്് എം. വി. വിദ്യാധരൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി എ. പി. ജയൻ, എഐടിയുസി സംസ്ഥാന വർക്കിംഗ്് പ്രസിഡന്റ്് ജെ. ഉദയഭാനു, സംസ്ഥാന സെക്രട്ടറി എച്ച.് രാജീവൻ,
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. എസ്. ഇന്ദുശേഖരൻ നായർ, വി. ബി. ബിനു, ജില്ലാ സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ,സിപിഐ സംസ്ഥാന കൗണ്‍സിലംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി.ആർ. ഗോപിനാഥൻ, ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിമാരായ ഡി. സജി, ബേബിച്ചൻ വെച്ചൂച്ചിറ, റാന്നി മണ്ഡലം സെക്രട്ടറി മനോജ് ചരളേൽ എന്നിവർ പ്രസംഗിച്ചു.
തൊഴിലാളികൾ മൂലധനവുമായി ഏറ്റുമുട്ടലിലെന്ന് കാനം രാജേന്ദ്രൻ
10:52 PM Nov 03, 2018 | Deepika.com